പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

മായ ഷാജു

പ്രസിഡൻ്റ്

പവന്‍ത്തായ്

വൈസ് പ്രസി‍ഡണ്ട് & ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീദേവി മനോജ്

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിദ്ധാര്‍ത്ഥ് സി

ചെയര്‍ പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുകന്യ സി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോഷി എം മാണി

സെക്രട്ടറി, പള്ളിവാസല്‍ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം: കേരളം

 ജില്ല : ഇടുക്കി

 ലോകസഭാ മണ്ഡലം : ഇടുക്കി

 നിയമസഭാ മണ്ഡലം : ദേവികുളം

 താലൂക്ക് : ദേവികുളം

 ബ്ലോക്ക് : അടിമാലി

 വില്ലേജ് : പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി

 ജനസംഖ്യ ( 2011 ) : 10875 വിസ്തീര്‍ണ്ണം : 67.47 ചതുരശ്ര കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പള്ളിവാസല്‍ കേരളത്തിലെ ചരിത്രപരവും സാംസ്കാരികവുമായ ഒരു പ്രധാന പ്രദേശമാണ്. പാണ്ഡവര്‍മലയുമായി ബന്ധപ്പെട്ട പുരാണവിശ്വാസങ്ങളും, വിശുദ്ധ തോമാശ്ലീഹയും പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയും ബന്ധപ്പെട്ട മതചരിത്രവും ഈ പ്രദേശത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ബ്രിട്ടീഷുകാര്‍ 1877-ല്‍ പൂഞ്ഞാര്‍ രാജാവില്‍നിന്ന് ഭൂമി വാങ്ങി സ്ഥാപിച്ച Kannan Devan Hills Produce Company പിന്നീട് പള്ളിവാസലിന്റെ വികസനത്തിന് വഴിതെളിച്ചു. 1906-ല്‍ ഇവിടെ വൈദ്യുതി ഉത്പാദനം ആരംഭിക്കുകയും, 1940-ല്‍ ചരിത്രപ്രസിദ്ധമായ പള്ളിവാസല്‍ പവര്‍ഹൗസ് പൂര്‍ത്തിയാകുകയും ചെയ്തു. ഇത് കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായി അറിയപ്പെടുന്നു. തുടര്‍ന്ന് കുണ്ടളയും മാട്ടുപ്പെട്ടിയിലും അണക്കെട്ടുകള്‍ നിര്‍മിച്ചു. വിദ്യാഭ്യാസം, റോഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലെ ജനപങ്കാളിത്തം പഞ്ചായത്തിന്റെ സാമൂഹിക പുരോഗതിക്ക് കാരണമായി. മുമ്പ് നെല്‍കൃഷി...

കൂടുതൽ വായിക്കുക